Posts

നെഗറ്റീവ് തിങ്കിങ് & അമിത പ്രതീക്ഷയും

നമ്മൾ ഒരു കാര്യത്തിനായി ഇറങ്ങി തിരിക്കുമ്പോൾ അതിൽ കിട്ടും എന്ന പ്രതീക്ഷയോടെ പോകണം . പോയിട്ട് എന്തിനാ നേരത്തെയുള്ള  അനുഭവം തന്നെ ആകുമോ . കിട്ടും എന്ന പ്രതീക്ഷയിൽ പോകണം . കിട്ടുമോ   ഇല്ലയോ എന്ന ചിന്ത വേണ്ട . കിട്ടും എന്ന ചിന്തയാണ് വേണ്ടത് . കിട്ടുവോ കിട്ടാതിരിക്കുകയോ അത് രണ്ടാമത്തെ കാര്യം  .ഞാൻ എന്റെ അനുഭവം പറയാം ഞാൻ ഭയങ്കര നെഗറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തി ആണ് . പല കാര്യങ്ങളും എനിക്ക് നേടാൻ പറ്റാതെ പോയത് എന്റെ നെഗറ്റീവ് ചിന്ത കൊണ്ടാണ് . എന്റെ നെഗറ്റീവ് ചിന്ത മാറ്റി നല്ല ചിന്ത കൊണ്ടുവന്നെകിൽ എവിടെയെങ്കിലും എത്തി പെടാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു . നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അത് കിട്ടും എന്ന് പ്രതീക്ഷികാം പക്ഷെ അത് കിട്ടും എന്ന് അമിത പ്രതീക്ഷ അരുത്  അത് ചിലപ്പോൾ നിങ്ങളെ അഗാധമായ വിഷമത്തിൽ എത്തിക്കാം 

ജോലിയും ജീവിതവും

Image
  ഞാൻ  ഉൾപ്പെടെ പലരും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർ ആണ് .ചിലർ ബാങ്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ചിലർ കേന്ദ്ര സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു . ചിലർ കേരള സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു .വേറെ ചിലരാകട്ടെ എല്ലാം നോക്കുന്നു . എന്തെങ്കിലും മതി എന്ന മട്ടിൽ . വേറെ ചിലർ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി എടുക്കുന്നു .വേറെ ചിലർ  സ്വന്തം നിലയ്ക്ക് ബിസിനെസ്സ്‌ ചെയ്യുന്നു  ഒരു യൂത്തിനെ സംബന്ധിച്ചെടുത്തോളം ഒരു ജോലി അത്യാവശ്യം ആണ് .അച്ഛനമ്മമാരെ ആശ്രയിച്ചാണ് നമ്മൾ കഴിയുന്നത് . ഒരു ആൺകുട്ടിയെസംബന്ധിച്ചെടുത്തോളം  അതൊരു ടാസ്ക് ആണ് . ഒരു പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം അവൾക്ക് ടാസ്ക് ആണ് എന്നാൽ ടാസ്ക് അല്ല . കാരണം  കല്യാണം കഴിഞ്ഞാൽ ജോലി വീട്ടുകാര്യം ഒക്കെ നോക്കി നടത്തുവാൻ പറ്റില്ല . ഇതൊരു കൂട്ടരുടെ ചിന്താഗതി ആണ്  ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു ജോലി ഉണ്ടെങ്കിൽ അവൾക്ക് / അവന് സ്വന്തം കാലിൽ നിക്കണം അത് ഗവെർന്മെന്റ് ജോലി ആയാലും പ്രൈവറ്റ് ജോലി ആയാലും . പ്രൈവറ്റ് ജോലി ചെയ്യുമ്പോൾ ചിലരുടെ ചിന്താഗതിൽ ഇങ്ങനെ ഈ കമ്പനിയിൽ ആണോ ജോലി ചെയ്യുന്നേ ശമ്പളം എത്ര കിട്ടും അത...

വർണ്ണ വിവേചനം

 ഇങ്ങനെ ഒരു ടൈറ്റിൽ കൊടുക്കാമോ എന്ന് അറിയില്ല . ഈ ഇടക്ക് ഞാൻ ഒരു യൂട്യൂബ് വീഡിയോ കണ്ടു .അതിൽ ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽസിനെ പറ്റി ചെയ്തിരിക്കുന്ന വിഡിയോ ആണ്  റീൽസിലെ കണ്ടെന്റ് ഇതാണ്  നമ്മുടെ മനുഷ്യ ശരീരത്തിലെ തൊലിയുടെ നിറം കറുപ്പാകുമ്പോൾ നമ്മൾ ദുഃഖിതരാണെന്നും തൊലിയുടെ നിറം വെളുപ്പാകുമ്പോൾ നമ്മൾ സന്തോഷവാന്മാരാണ് എന്നാണ്  ആ റീൽസിന്റെ കണ്ടെന്റ് തന്നെ തെറ്റാണ് എന്ന് ഞാൻ പറയും . തൊലിയുടെ നിറം കറുപ്പായാൽ എപ്പോഴും ദുഃഖം മാത്രമേ ഉണ്ടാക്കൂ എന്നത് . ശരിക്കും അത് ഒരു വിഭാഗം ആളുകളെ അപമാനിക്കുന്നതിനു തുല്യമാണ് . "കറുപ്പിന് ഏഴു അഴകാണ് "," കറുത്തതായാലും മനസ്സ് വെളുപ്പാകും "എന്ന വാചകം നമ്മൾ കേൾക്കുന്നതാണ്  അതൊക്കെ ഒരു വിഭാഗം ആളുകളെ എന്തുമാത്രം വിഷമമിപ്പിക്കുന്നു എന്ന് ആരും ഓർക്കുന്നില്ല  മഹാത്മാ ഗാന്ധി മുതൽ അപ്രശസ്തരായ  ആളുകൾ വരെ നിറത്തിന്റെ പേരിൽ അപമാനിക്കപെട്ടവർ ആണ് .നമ്മുക്ക് ഏവർക്കും അറിയാവുന്ന കഥയാണ് മഹാത്മാ ഗാന്ധിയുടേത് .ഒരിക്കൽ അദ്ദേഹം സെക്കന്റ് ക്ലാസ് കംപാർട്മെന്റിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ എന്ന പേരിൽ  (നിറത്തിന്റെ ) പേരിൽ അദ്ദേഹത്തെ മാറ്റി ഇരുത്തിട്ടുണ്...

ശ്രേയ

 പന്ത്രണ്ടാം ക്ലാസ് പഠനത്തിനു ശേഷം എഞ്ചിനീയറിംഗ് എൻട്രൻസ് റിസൾട്ട് വന്ന അടുത്ത ദിവസം തന്നെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ അഡ്‌മിഷൻ ശരിയായി . തന്റെ ഭാവി ഇത് തന്നെ എന്ന് വിചാരിച്ചു ഇരിക്കുന്ന ഒരു പാവം പെൺകുട്ടി . കോളേജ് തുറന്ന ആദ്യ ദിവസം എല്ലാം പഠിക്കണം ഒരു വിഷയത്തിനും തോല്കരുത് എന്ന വിചാരിച്ചു . ആദ്യ  സെമെസ്റ്ററിൽ എല്ലാ ബ്രാഞ്ചും ഒരുമിച്ചാണ് ഇരുത്തിയത് ആദ്യ ദിവസം ആയത് കൊണ്ട് തന്നെ അധികം കൂട്ടുകാരെ കിട്ടില്ല . തന്നോടപ്പം സ്‌കൂളിൽ പഠിച്ച കുറച്ചു കുട്ടികളെ കണ്ടു .  ഗ്രാഫിക്സ് എന്ന പേപ്പർ അവൾക്ക് വളരെ പ്രയാസം എറിയതായി അവൾക്ക് തോന്നി . അവൾ അതിന് ട്യൂഷന് പോയി .തന്റെ കോളേജിൽ പഠിപ്പിക്കുന്ന ഒരു സർ തന്നെയാണ് ക്ലാസ് എടുക്കുന്നത് . അവിടെ വയ്ച്ചു ആ അവൾ കോളേജിലെ കുറച്ചു കുട്ടികളെ കണ്ടു . ആ ട്യൂഷൻ ക്ലാസ്സിലെ ഏക കൂട്ടുകാരി നീന ആയിരുന്നു ,നീനയെ കാണാൻ അവൾ ഇടയ്ക്കിടെ ക്ലാസ്സിൽ പോകുമായിരുന്നു .അപ്പോൾ തന്നെ ഒരു പയ്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു  അവൾക്ക് അത് അറിയിലാരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി ഫസ്റ്റ് ആൻഡ് സെക്കന്റ് സെമസ്റ്റർ എക്സാം വന്നു . പരീക്ഷയുടെ ടെൻഷൻ ഒ...

ഓർമ്മ പാർട്ട് 4 & 5

  സാഗർ ........... അവളുടെ മനസ്സ് മന്ത്രിച്ചു .അവൾ തന്റെ ഭൂതകാലത്തിലേക്ക് പോയി. ഒരുമിച്ച് ഒരേ കോച്ചിങ് ഇന്സ്ടിട്യൂട്ടിൽ പഠിച്ചിരുന്ന കാലം .ഒരു മാസത്തെ ക്ലാസ് കഴിഞ്ഞ് Question പേപ്പർ വർക്ക് ഔട്ട് ചെയ്യാൻ ടീം തിരിച്ചു . തന്റെ ടീമിലെ ബുജി . താൻ എന്ത് ഡൌട്ട് ചോദിക്കുന്നതും സാഗറിനോട് ആയിരുന്നു .പതിയെ അവർ സുഹൃത്തുക്കളായി .ക്ലാസ് ഇല്ലാത്ത ദിവസങ്ങൾ കൂട്ടുകാരുമായി combine study യും പിന്നെ ചെറിയ രീതിയിൽ കറങ്ങിയിരുന്നു .   ഒരിക്കൽ അവർ ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ലാത്ത സമയത്ത് കറങ്ങാൻ പോയി .അപ്പോൾ സാഗർ തന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറഞ്ഞു . അവൾ രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് മറുപടി പറഞ്ഞു . പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രേമവും പഠിത്തവും ഒരുമിച്ച് കൊണ്ട് പോയി . അവർ ഇടക്കിടെ ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുമായിരുന്നു .ഒരു ദിവസം ജനനി ഇതേപോലെ കറങ്ങാൻ പോയപ്പോൾ അവളുടെ ബന്ധു കണ്ടു .അതോടെ അവളുടെ വീട്ടിൽ ഈ ബന്ധം അറിഞ്ഞു   വീട്ടിൽ പ്രശ്‌നം ആയി . അവളുടെ വീട്ടിൽ വരുവാൻ അവൾ സാഗറിനെ നിർബന്ധിച്ചു .  ഒരു ദിവസം രണ്ടു ദിവസം  അങ്ങനെ നീണ്ടു പോയി രണ്ടാഴ്ച ആയി അവൻ വന്നില്ല . അവൾ തന്റെ സുഹൃത്ത് മു...

ഓർമ്മ പാർട്ട് 3

തന്റെയും അവളുടെയും യാത്ര ഒരേ സ്ഥലത്തേക്ക് ആണെന്ന് ജനനി മനസ്സിലാക്കി .  താൻ ജീവിതത്തിൽ മറക്കുവാൻ  ആഗ്രഹിക്കുന്ന ആ വ്യക്തിയുടെ സഹോദരി ആണ് എന്ന് അവൾ മനസ്സിലാക്കി .  അവൾ ആ പെൺകുട്ടിയോട് ചോദിച്ചു എങ്ങനെയാണ് ഏട്ടൻ മരിച്ചതെന്ന്?? . ആ പെൺകുട്ടി പറഞ്ഞു "ആക്സിഡന്റ് " . ഇത് കേട്ടപ്പോൾ  അവളുടെ മുഖം പെട്ടെന്ന്  വിളറി .  താൻ ഏതോ നിമിഷത്തിൽ ഉള്ളിലെ സങ്കടത്തിൽ ഒരു നിമിഷം പ്രാർത്ഥിച്ചതാണ് ഈ കാര്യം . അവളുടെ മനസ്സിൽ ഭീതി വന്നു . തന്റെ പ്രാർത്ഥനയുടെ ഫലം ആണോ ഇത് എന്ന്  ആ പെൺകുട്ടി പിന്നെയും  പറഞ്ഞു " ജീവിതത്തിൽ തിരിച്ചു വരും എന്ന് കരുതിയതാണ് പക്ഷേ പെട്ടെന്ന്   ആരോഗ്യ സ്ഥിതി മാറി ".ജനനി  സങ്കടം ഉള്ളിൽ ഒതുക്കി . കുറച്ചു നേരം നിശ്ശബ്ദയായി ഒരു ദീർഘ ശ്വാസം എടുത്തിട്ട് പറഞ്ഞു  "താനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് . കുറെ നാളുകൾ എടുത്തു അതിൽ നിന്നും മോചിത അകാൻ എന്ന് " ജനനി  സീറ്റിൽ ചാരി ഇരുന്നു .തന്റെ കണ്ണുകൾ അടച്ചു . തന്റെ ഭൂതകാലത്തെ കുറിച്ച് ഓർത്തു .... TO  BE CONTINUED.............................

ഓർമ്മ പാർട്ട് 2

            അത് അവളുടെ തോന്നൽ ആകാം എന്ന് ജനനി ഓർത്തു .  തന്റെ ഭൂതകാലം ഒരുനിമിഷം അവളുടെ കണ്ണിൽ മിന്നി മായ്ഞ്ഞു  .അപ്പോൾ ആണ്  എതിർവശത്തെ പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നത് അവൾ ശ്രദ്ധിച്ചത് .         അവൾ മനസ്സിൽ ചോദിച്ചു അവളോട് കാര്യം തിരക്കാണോ എന്ന് . ഒന്ന് രണ്ടുപ്രാവശ്യം അവൾ തന്നോട് തന്നെ  ചോദിച്ചു . പിന്നീട്   മനസ്സില്ലാമനസ്സോടെ     അവൾ ചോദിക്കാം എന്ന് വിചാരിച്ചു .ചോദിച്ചപ്പോൾ ആണ് മനസിലായത് അവളുടെ സ്വന്തം കൂടപ്പിറപ്പ് മരിച്ചു എന്നത് .ജനനി അപ്പോൾ മനസ്സിൽ ചിന്തിച്ചു തന്റെ വികാരം ദുഃഖമാണോ എന്ന്            തനിക്ക് ഫോൺ കോളിലൂടെ ആ വാർത്ത കേട്ടപ്പോൾ സങ്കടമാണോ അതോ സന്തോഷമാണോ എന്നൊന്നും അറിയില്ല . സങ്കടവും സന്തോഷവും നിറഞ്ഞ അവസ്ഥ ആയിരുന്നു അത്.  താൻ മൂന്ന് വർഷം മുമ്പ് ഈ പെൺകുട്ടിയുടെ അവസ്ഥയിൽ ആയിരിന്നു എന്ന് ജനനി ഓർത്തു .    തന്റെ അച്ഛനോളം വാത്സല്യം തന്ന തന്റെ അമ്മയുടെ സഹോദരന്റെ മരണം . അത് തന്നിൽ എത്ര ആഘാതം ഉണ്ടാക്കി എന്ന് .പിന്നീട് താൻ അനുഭവിച്ച...