ജോലിയും ജീവിതവും

 

ഞാൻ  ഉൾപ്പെടെ പലരും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർ ആണ് .ചിലർ ബാങ്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ചിലർ കേന്ദ്ര സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു . ചിലർ കേരള സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു .വേറെ ചിലരാകട്ടെ എല്ലാം നോക്കുന്നു . എന്തെങ്കിലും മതി എന്ന മട്ടിൽ . വേറെ ചിലർ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി എടുക്കുന്നു .വേറെ ചിലർ  സ്വന്തം നിലയ്ക്ക് ബിസിനെസ്സ്‌ ചെയ്യുന്നു 


ഒരു യൂത്തിനെ സംബന്ധിച്ചെടുത്തോളം ഒരു ജോലി അത്യാവശ്യം ആണ് .അച്ഛനമ്മമാരെ ആശ്രയിച്ചാണ് നമ്മൾ കഴിയുന്നത് . ഒരു ആൺകുട്ടിയെസംബന്ധിച്ചെടുത്തോളം  അതൊരു ടാസ്ക് ആണ് . ഒരു പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം അവൾക്ക് ടാസ്ക് ആണ് എന്നാൽ ടാസ്ക് അല്ല . കാരണം  കല്യാണം കഴിഞ്ഞാൽ ജോലി വീട്ടുകാര്യം ഒക്കെ നോക്കി നടത്തുവാൻ പറ്റില്ല . ഇതൊരു കൂട്ടരുടെ ചിന്താഗതി ആണ് 


ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു ജോലി ഉണ്ടെങ്കിൽ അവൾക്ക് / അവന് സ്വന്തം കാലിൽ നിക്കണം അത് ഗവെർന്മെന്റ് ജോലി ആയാലും പ്രൈവറ്റ് ജോലി ആയാലും .


പ്രൈവറ്റ് ജോലി ചെയ്യുമ്പോൾ ചിലരുടെ ചിന്താഗതിൽ ഇങ്ങനെ ഈ കമ്പനിയിൽ ആണോ ജോലി ചെയ്യുന്നേ ശമ്പളം എത്ര കിട്ടും അത് തീരെ കുറവല്ലേ . വലിയ കമ്പനി ട്രൈ ചെയ്തു കൂടെ . ചെറിയ കമ്പനിയിൽ നിന്ന എന്ത് കിട്ടാനാ 


ജോലി ...... അത് എങ്ങനെ കിട്ടുന്നു എന്നത് നോകാം  . ഞാൻ ഈ ജോലി വാങ്ങിട്ടെ അടങ്ങു എന്ന് വാശി പിടിച്ചു ആ ജോലിക്കായി ശ്രമിക്കുന്നവർ അത്തരത്തിൽ ശ്രമിക്കുന്നവർ ജോലി ഒരു ഭാരം ആയി തോന്നില്ല . അവർക്ക് തന്നെ ആത്മസംതൃപ്തി ഉണ്ടാക്കും .ഞാൻ ഇത് എന്ത് പ്രതിസന്ധി  വന്നാലും കളയില്ല എന്ന് 


വേറെ ചിലരാകട്ടെ ആർക്കാനും വേണ്ടി ഓക്കാനിക്കുംപോലെ ആണ് ജോലി ചെയ്യുന്നത് . ആരോ പറഞ്ഞു ആ ജോലിക്ക് ശ്രമിച്ചവർ അങ്ങനെ ജോലി ചെയ്യുന്നവർക്ക് ഒരു ആത്മസംതൃപ്തി കിട്ടില്ല . ജീവിതം തന്നെ അവർക്ക് മടുപ്പ് തോന്നും . അങ്ങനെ ആളുകൾ ഉണ്ടോ എന്ന് നിങ്ങളിൽ ചിലരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുണ്ടാകും . അത്തരത്തിൽ ആളുകൾ ഉണ്ട്  ഒരു ഉദാഹരണം പറയാം  ഒരാൾക്ക് തന്റെ പാഷൻ  ആയ ജോലി തന്റെ വീട്ടുകാരുടെ ഇഷ്ടത്തെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടി വരുന്ന എന്നിട്ട് ബാങ്കിൽ ജോലി ചെയ്യുന്നു . അതിൽ എന്ത് ആത്മസംതൃപ്തി ആണ് അദ്ദേഹത്തിന് കിട്ടുക .ബാങ്കിൽ ഉദ്യോഗസ്ഥൻ എന്ന ലേബൽ അല്ലാതെ 

വേറെ ചിലർ ആകട്ടെ എല്ലാം വീട്ടുകാരുടെ ഇഷ്ടം . ജോലി കണ്ടുപിടിക്കുന്നത് പോലും വീട്ടുകാർ . സ്വന്തമായി ഒരു അഭിപ്രായം ഇല്ല എന്തിനും ഏതിനും വീട്ടുകാരുടെ അഭിപ്രായം . " നിൻറെ പഠിപ്പൊക്കെ കഴിഞ്ഞില്ലെ " ഇനി ഞങ്ങൾ പറയുന്ന സ്ഥലത്ത് നീ ജോലി ചെയ്യണം ..പഠിക്കുന്ന പോലും വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചാണ് . കൂട്ടിലിട്ട് വളർത്തും പോലെ എല്ലാം അനുസരിക്കും .സ്വന്തം ഇഷ്ടം ഒകെ മറന്നു . 

ഇതിൽ ഒന്നും പെടാത്ത കൂട്ടർ ആണ് തന്റെ പാഷന്റെ പുറകെ പോകുന്നവർ . പക്ഷെ അതിനും തടയിടുന്നത് നമ്മുടെ സമൂഹം ആണ് . " ഇവൻ / ഇവൾക്ക്  എന്തിന്റെ കേടാണ് " ഒരു ജോലി ചെയ്ത് ജീവിച്ചൂടെ എന്ന് പറയുന്ന  സമൂഹം " 


പഠിപ്പ് കഴിഞ്ഞാൽ ജോലി എന്നതാണ് സമൂഹത്തിൽ വേണ്ടത് . എന്നാലേ ഒരു നിലയും വിലയും കിട്ടു എന്നതാണ് വാദം . ജോലിയുണ്ടെങ്കിൽ മാത്രമേ നിലയും വിലയും കിട്ടു എന്ന വാദമേ തെറ്റാണ് . സ്വന്തം ഇഷ്ട്ടം അനുസരിച്ചു ചെയ്യുക . എന്ത് പറയുന്നു എന്ന് നോക്കണ്ടതില്ല 


ഞാൻ ഈ പറയുന്നത് ആരെയും ഇകഴ്ത്താൻ അല്ല . ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം 

ജോലി ഏതായാലും അതിന്റെതായ മഹത്വം ഉണ്ട് . അത് ഇപ്പോ പ്രൈവറ്റ് ജോലി ആയാലും ഗവെർന്മെന്റ് ജോലി ആയാലും അവനവന്റെ ഇഷ്ടം ആണ് ഏത് ജോലി ചെയ്യണം ഏത് ജോലി ചെയ്യണ്ട എന്ന് ഉള്ളത് ഒരു പരിതി വരെ നമ്മുക്ക് കുട്ടികളുടെ  ഇടപെടാം . പക്ഷേ ജോലിയുടെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല .അവനവന്റെ ഇഷ്ടം ആണ് ഇതൊക്കെ 



NB: ആരെയും വേദനിപ്പിക്കുവാൻ പറയുന്നത് അല്ല . ചുറ്റിനും നടക്കുന്ന കാര്യങ്ങൾ എഴുതി എന്ന് മാത്രം 

Comments

  1. ചിലർ കിട്ടുന്ന സാലറിയിൽ സംതൃപ്തി നേടുന്നു ചിലർ ചെയ്യുന്ന ജോലിയിൽ സംതൃപ്തി നേടുന്നു ��

    ReplyDelete

Post a Comment

Popular posts from this blog

ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്

MOTIVATION