ഓർമ്മ പാർട്ട് 2

            അത് അവളുടെ തോന്നൽ ആകാം എന്ന് ജനനി ഓർത്തു .  തന്റെ ഭൂതകാലം ഒരുനിമിഷം അവളുടെ കണ്ണിൽ മിന്നി മായ്ഞ്ഞു  .അപ്പോൾ ആണ്  എതിർവശത്തെ പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നത് അവൾ ശ്രദ്ധിച്ചത് . 

       അവൾ മനസ്സിൽ ചോദിച്ചു അവളോട് കാര്യം തിരക്കാണോ എന്ന് . ഒന്ന് രണ്ടുപ്രാവശ്യം അവൾ തന്നോട് തന്നെ  ചോദിച്ചു . പിന്നീട്   മനസ്സില്ലാമനസ്സോടെ     അവൾ ചോദിക്കാം എന്ന് വിചാരിച്ചു .ചോദിച്ചപ്പോൾ ആണ് മനസിലായത് അവളുടെ സ്വന്തം കൂടപ്പിറപ്പ് മരിച്ചു എന്നത് .ജനനി അപ്പോൾ മനസ്സിൽ ചിന്തിച്ചു തന്റെ വികാരം ദുഃഖമാണോ എന്ന് 

          തനിക്ക് ഫോൺ കോളിലൂടെ ആ വാർത്ത കേട്ടപ്പോൾ സങ്കടമാണോ അതോ സന്തോഷമാണോ എന്നൊന്നും അറിയില്ല . സങ്കടവും സന്തോഷവും നിറഞ്ഞ അവസ്ഥ ആയിരുന്നു അത്. 


താൻ മൂന്ന് വർഷം മുമ്പ് ഈ പെൺകുട്ടിയുടെ അവസ്ഥയിൽ ആയിരിന്നു എന്ന് ജനനി ഓർത്തു .

   തന്റെ അച്ഛനോളം വാത്സല്യം തന്ന തന്റെ അമ്മയുടെ സഹോദരന്റെ മരണം . അത് തന്നിൽ എത്ര ആഘാതം ഉണ്ടാക്കി എന്ന് .പിന്നീട് താൻ അനുഭവിച്ച മാനസിക വിഷമങ്ങളും .ആ അവസ്ഥയിൽ നിന്നും താൻ എങ്ങനെ മോചിത ആയി എന്നും ഒരു നിമിഷം അവൾ ഇതെല്ലാം ഓർത്തു 

      അവൾ ആ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . പക്ഷെ എത്ര ആശ്വസിപ്പിച്ചാലും  നഷ്ടപ്പെടാൻ ഉള്ളത് നഷ്ടപ്പെട്ടു . അത് തനിക്ക് അനുഭവം ഉള്ള കാര്യം തന്നെ ആണ് . പിന്നീട് ആ പെൺകുട്ടി  തന്റെ ഫോണിൽ ഒരു ഫോട്ടോ നോക്കി കരയുകയായിരുന്നു .ജനനി അത് ശ്രദ്ധിച്ചു . 

   ജനനി ആ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . ജനനിക്ക് എന്തൊക്കെയോ ആ കുട്ടിയോട് പറയണം എന്ന് ഉണ്ടായിരുന്നു . പക്ഷേ പറയുവാൻ കഴിഞ്ഞില്ല . ആ കുട്ടി ഫോട്ടോ കാണിച്ചു കൊടുത്തു 

    ഒരു നിമിഷം ജനനി ആ ഫോട്ടോ കണ്ടിട്ട് അമ്പരന്നു . അവൾക്ക് ശരിക്കും തലക്ക് അടിയേറ്റ പോലെ ആയി 


TO BE CONTINUED........................

Comments

Post a Comment

Popular posts from this blog

ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്

MOTIVATION

ജോലിയും ജീവിതവും