ഓർമ്മ പാർട്ട് 4 & 5

  സാഗർ ........... അവളുടെ മനസ്സ് മന്ത്രിച്ചു .അവൾ തന്റെ ഭൂതകാലത്തിലേക്ക് പോയി. ഒരുമിച്ച് ഒരേ കോച്ചിങ് ഇന്സ്ടിട്യൂട്ടിൽ പഠിച്ചിരുന്ന കാലം .ഒരു മാസത്തെ ക്ലാസ് കഴിഞ്ഞ് Question പേപ്പർ വർക്ക് ഔട്ട് ചെയ്യാൻ ടീം തിരിച്ചു . തന്റെ ടീമിലെ ബുജി . താൻ എന്ത് ഡൌട്ട് ചോദിക്കുന്നതും സാഗറിനോട് ആയിരുന്നു .പതിയെ അവർ സുഹൃത്തുക്കളായി .ക്ലാസ് ഇല്ലാത്ത ദിവസങ്ങൾ കൂട്ടുകാരുമായി combine study യും പിന്നെ ചെറിയ രീതിയിൽ കറങ്ങിയിരുന്നു . 

 ഒരിക്കൽ അവർ ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ലാത്ത സമയത്ത് കറങ്ങാൻ പോയി .അപ്പോൾ സാഗർ തന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറഞ്ഞു . അവൾ രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് മറുപടി പറഞ്ഞു . പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രേമവും പഠിത്തവും ഒരുമിച്ച് കൊണ്ട് പോയി . അവർ ഇടക്കിടെ ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുമായിരുന്നു .ഒരു ദിവസം ജനനി ഇതേപോലെ കറങ്ങാൻ പോയപ്പോൾ അവളുടെ ബന്ധു കണ്ടു .അതോടെ അവളുടെ വീട്ടിൽ ഈ ബന്ധം അറിഞ്ഞു 

 വീട്ടിൽ പ്രശ്‌നം ആയി . അവളുടെ വീട്ടിൽ വരുവാൻ അവൾ സാഗറിനെ നിർബന്ധിച്ചു .  ഒരു ദിവസം രണ്ടു ദിവസം  അങ്ങനെ നീണ്ടു പോയി രണ്ടാഴ്ച ആയി അവൻ വന്നില്ല . അവൾ തന്റെ സുഹൃത്ത് മുഖാന്തരം  അന്വേഷിച്ചു.അവൻ തന്നെ ചതിക്കുവാരുന്നു എന്ന് അവൾ മനസിലാക്കി .അതിനിടക്ക് അവളുടെ കോച്ചിങ് അവളുടെ അച്ഛൻ നിർത്തി 

 അവൾ ആകെ തളർന്നു . ആ തളർന്ന അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ആ വാർത്ത അവൾ അറിയുന്നത് അവളുടെ അമ്മയുടെ സഹോദരനു ആക്സിഡന്റ് ആയി എന്ന വിവരം . തന്റെ അച്ഛന് തുല്യം സ്നേഹിക്കുന്ന മനുഷ്യൻ .അവൾ ആകെ തളർന്ന് പോയി . ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . അവൾ മാനസികമായി തളർന്നു പോയി എന്ന് തന്നെ പറയാം .അവൾ തന്റെ അമ്മാവൻ മരിച്ച വിവരം സുഹൃത്ത് വഴി സാഗറിനെ അറിയിച്ചു 

 അവൾ അവളുടെ അമ്മാമ്മയും അപ്പുപ്പനെയും ആശ്വസിപ്പിക്കാൻ ഏറെ ശ്രമിച്ചു . അവർക്ക് താങ്ങാവുന്നതിന് അപ്പുറം ആയിരുന്നു ആ മരണം . അവൾ കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്റെ whatsapp അക്കൗണ്ട് തുറന്നപ്പോൾ സാഗറിന്റെ മെസ്സേജ് നമ്മുക്ക് ഒളിച്ചോടാം എന്ന് .ഞാൻ നിന്നെ ആ മരണ വീട്ടിൽ വന്നു വിളിച്ചു ഇറക്കി കൊണ്ട് വരാം  എന്ന് 

 അവൾക്ക് ശരിക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല . തന്റെ വീട്ടിൽ വന്നു സംസാരിക്കാതെ ആള് എങ്ങനെ മരണ വീട്ടിൽ വന്നു വിളിച്ചു ഇറക്കികൊണ്ട് പോകുന്നത് .അത്രക്ക് ക്രൂരനാണോ  സാഗർ . തന്റെ മാനസികാവസ്ഥ പോലും മനസിലാകാതെ ആണോ ഈ പറയുന്നത് എന്ന് അവൾ ചിന്തിച്ചു . ആ വയസായ അപ്പുപ്പനെയും അമ്മാമ്മയും വിഷമിപ്പിക്കണോ എന്ന് അവൾ ചിന്തിച്ചു 

 അവൾ തന്റെ സുഹൃത്തിനോട് കാര്യം പറഞ്ഞു .സുഹൃത്ത് പറഞ്ഞു ഇത്രെയും കാലം വരാത്തവന്റെ കൂടെ പോയി ജീവിതം പാഴാക്കണോ . താൻ ഏത് മാനസികാവസ്ഥയിൽ ആണ് എന്ന് അറിഞ്ഞിട്ടും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ മുതിരുന്നവൻ ഭാവിൽ എങ്ങനെ ആണ് എന്ന് പറയാൻ പറ്റില്ല എന്ന് 

 അവൾ സാഗറിനോട് പറഞ്ഞു " ഞാൻ വരുന്നില്ല .ഞാൻ നിന്നെ വിളിച്ചു എന്റെ വീട്ടിലെ പ്രശ്നം ആയി എന്ന്  പറഞ്ഞു . അത് പോലും കാര്യമായി എടുക്കാത്തവൻ  ഒരു മരണത്തിന്റെ ഷോക്കിൽ നിന്നും മാറാത്ത എന്നെ വിളിച്ചു ഇറക്കി കൊണ്ട് പോകുന്നു എന്ന് പറയുമ്പോൾ അയാൾ എത്ര ക്രൂര മനസാണ് എന്ന് മനസിലാകാം നാളെ ഒരു പക്ഷേ തന്നെ ഉപേക്ഷിക്കില്ല എന്ന് എന്താ ഉറപ്പ് "  അവൻ മറുപടി പറഞ്ഞില്ല 

 ഇത് ഓർത്തു കൊണ്ട് ഇരുന്നപ്പോൾ താൻ ഇറങ്ങേണ്ട സ്റ്റേഷൻ ഇലെ  കേട്ടത് അനൗൺസ്‌മെന്റ് . അവൾ പെട്ടന്ന് ഇറങ്ങി .അവിടെ തന്റെ സുഹൃത്ത് തന്നെ കാത്തു നിൽക്കുണ്ടാരുന്നു . അവൾ സാഗറിന്റെ അനുജത്തിയെ  തിരഞ്ഞു പക്ഷേ കണ്ടെത്തില്ല 

 അവർ ഉടനെ സാഗറിന്റെ വീട്ടിലേക്ക് പോയി .സാഗറിന്റെ മൃതശരീരം അവൾ നിറകണ്ണുകളോടെ നോക്കി നിന്നു .അവൾ സാഗറിന്റെ അനുജത്തിയുടെ അരികിൽ ഇരുന്നു . അവളെ ആശ്വസിപ്പിച്ചു . നിറകണ്ണുകളോടെ അനുജത്തി പറഞ്ഞു ഏട്ടൻ ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷ ആണ് അവനു കിട്ടിയത് . പക്ഷേ എത്ര ക്രൂരൻ ആയാലും സ്വന്തം ഏട്ടൻ അല്ലെ എന്ന് 

 ജനനി അവിടെ നിന്ന് ഇറങ്ങി സ്വന്തം വീട്ടിൽ തിരിച്ചു പോയി . അവൾ കുറച്ചു ദിവസം വീട്ടിൽ തങ്ങി .അവൾ ഒരു തീരുമാനം എടുത്തു സാഗർ തന്നോട് ക്രൂരത കാണിച്ചിട്ടുണ്ടങ്കില്ലും അതെ പോലെ താൻ കാണിക്കാൻ പാടില്ല എന്ന് . അവൾ സഞ്ജനയെ - സാഗറിന്റെ അനുജത്തിയെ സ്വന്തം അനുജത്തി ആയി കണ്ടു .അവളെ തുടർന്ന് പഠിപ്പിക്കുവാൻ തീരുമാനിച്ചു 

ശുഭം

Comments

Popular posts from this blog

MOTIVATION

ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്

ഓർമ്മ പാർട്ട് 2