വർണ്ണ വിവേചനം

 ഇങ്ങനെ ഒരു ടൈറ്റിൽ കൊടുക്കാമോ എന്ന് അറിയില്ല . ഈ ഇടക്ക് ഞാൻ ഒരു യൂട്യൂബ് വീഡിയോ കണ്ടു .അതിൽ ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽസിനെ പറ്റി ചെയ്തിരിക്കുന്ന വിഡിയോ ആണ് 


റീൽസിലെ കണ്ടെന്റ് ഇതാണ്  നമ്മുടെ മനുഷ്യ ശരീരത്തിലെ തൊലിയുടെ നിറം കറുപ്പാകുമ്പോൾ നമ്മൾ ദുഃഖിതരാണെന്നും തൊലിയുടെ നിറം വെളുപ്പാകുമ്പോൾ നമ്മൾ സന്തോഷവാന്മാരാണ് എന്നാണ് 


ആ റീൽസിന്റെ കണ്ടെന്റ് തന്നെ തെറ്റാണ് എന്ന് ഞാൻ പറയും . തൊലിയുടെ നിറം കറുപ്പായാൽ എപ്പോഴും ദുഃഖം മാത്രമേ ഉണ്ടാക്കൂ എന്നത് . ശരിക്കും അത് ഒരു വിഭാഗം ആളുകളെ അപമാനിക്കുന്നതിനു തുല്യമാണ് .

"കറുപ്പിന് ഏഴു അഴകാണ് "," കറുത്തതായാലും മനസ്സ് വെളുപ്പാകും "എന്ന വാചകം നമ്മൾ കേൾക്കുന്നതാണ് 

അതൊക്കെ ഒരു വിഭാഗം ആളുകളെ എന്തുമാത്രം വിഷമമിപ്പിക്കുന്നു എന്ന് ആരും ഓർക്കുന്നില്ല 


മഹാത്മാ ഗാന്ധി മുതൽ അപ്രശസ്തരായ  ആളുകൾ വരെ നിറത്തിന്റെ പേരിൽ അപമാനിക്കപെട്ടവർ ആണ് .നമ്മുക്ക് ഏവർക്കും അറിയാവുന്ന കഥയാണ് മഹാത്മാ ഗാന്ധിയുടേത് .ഒരിക്കൽ അദ്ദേഹം സെക്കന്റ് ക്ലാസ് കംപാർട്മെന്റിൽ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ എന്ന പേരിൽ  (നിറത്തിന്റെ ) പേരിൽ അദ്ദേഹത്തെ മാറ്റി ഇരുത്തിട്ടുണ്ട് 


അതേപോലെ തന്നെ മണ്മറഞ്ഞ കലാകാരൻ കലാഭവൻ മണിയോട് ഒരു സിനിമയിൽ നായിക വേഷത്തിൽ അഭിനയിക്കാൻ ഒരു പ്രശസ്ത  നടി വിസമ്മതിച്ചു 

അത്ര പ്രശസ്ത ഒന്നും അല്ലെങ്കിലും ഒരു പതിനഞ്ചോ പതിനാറോ വയസുള്ള കാജൽ . കേരളത്തിലെ ഒരു സാദാരണ കുടുംബത്തിലെ അംഗം . തന്റെ നിറത്തിന്റെ പേരിൽ വിദ്യാലയത്തിൽ അപമാനിക്കപ്പെട്ടപ്പോൾ അവർക്ക് എന്ന മറുപടി ആയി തന്റെ യഥാർത്ഥ നിറം മാറ്റാതെ മേക്ക് ഓവർ ഫോട്ടോഷൂട്ട് നടത്തി 


ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല . ചില വിദ്യാലയങ്ങളിൽ കഴിവ് ഉള്ള നിറം കുറഞ്ഞ വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നു . കാരണം അവരെ കാണാൻ ഭംഗി ഇല്ല .കഴിവ് കുറഞ്ഞ ഭംഗിയുള്ള കുട്ടികളെ എല്ലാരും ശ്രദ്ധിക്കുന്ന തരത്തിൽ നിർത്തുകയും ചെയ്യുന്നു 


നിറത്തിന്റെ പേരിൽ കല്യാണം നടക്കാതെ പോകുന്ന എത്രെയോ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് 

"കാക്ക " എന്ന യൂട്യൂബ് വീഡിയോ ഈ നിറവിവേചനത്തെ കുറിച്ചാണ് 


നമ്മുടെകാഴ്ചപ്പാടിന്റെ കുഴപ്പം ആണ് . നമ്മൾ ചെറുപ്പം മുതലേ കുട്ടികളെ അങ്ങനെ ആണ് ശീലിപ്പിക്കുന്നത് .കറുപ്പാണെകിൽ ഭംഗി ഇല്ല .വെളുപ്പാണെകിൽ ഭംഗി ഉണ്ട് 


ഇങ്ങനത്തെ കാഴ്പ്പാടാണ് മാറ്റേണ്ടത് കറുപ്പും വെളുപ്പിലും ഒരു കാര്യം ഇല്ല .നമ്മൾ നമ്മളായി തന്നെ ജീവിക്കുവാൻ ശ്രമിക്കുക . വെളുപ്പിക്കാൻ ഉള്ള പൈസയും മുടക്കുക . എന്തിനാണ് ഇങ്ങനെ . 

കളിയാക്കവർ  കളിയാക്കട്ടെ .ഒരിക്കൽ ഈ നിറത്തിന്റെ പേരിൽ നമ്മളെ കളിയാക്കവർ തന്നെ നമ്മളെ അഭിനന്ദിക്കുവാൻ വരും 

എന്തിനാണ് ഇങ്ങനെ വിവേചനം കാണിക്കുന്നത് . നമ്മൾ മനുഷ്യർ ആണ് എല്ലാപേർക്കും ഒരു പോലെ ഇരിക്കുവാൻ പറ്റില്ല . എല്ലാര്ക്കും ഒരുപോലെ ഇരിക്കുവാൻ കഴിയുണ്ടെകിൽ വോഡഫോൺ പരസ്യത്തിലെ കാർട്ടൂൺ കാരക്ടറിനെ പോലെ ആയാൽ പോരെ ??

ഓരോ വ്യക്തികളെ തിരിച്ചറിയുവാൻ ആണ് ഓരോത്തർക്കും ഓരോ നിറവും രൂപവും ദൈവം നൽകിയത് .നമ്മുക്ക് കിട്ടിയ ജീവിതത്തിൽ സംതൃപ്ത പെടുക .മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ ഇരിക്കുക . അവരെ അപമാനിക്കാൻ ശ്രമിക്കാതിരിക്കുക 

നമ്മുടെ ഇനിയുള്ള തലമുറയെ വർണ്ണ വിവേചനത്തിന്റെ പേരിൽ വേർതിരിക്കാതെ ഇരിക്കുക 


INSPIRED FROM

KAKKA SHORT FILM

https://www.youtube.com/watch?v=qkn6ZxUB_Bg

https://www.youtube.com/watch?v=KPVNCeD8NC8

Comments

Popular posts from this blog

ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്

ശ്രേയ