ശ്രേയ
പന്ത്രണ്ടാം ക്ലാസ് പഠനത്തിനു ശേഷം എഞ്ചിനീയറിംഗ് എൻട്രൻസ് റിസൾട്ട് വന്ന അടുത്ത ദിവസം തന്നെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ അഡ്‌മിഷൻ ശരിയായി . തന്റെ ഭാവി ഇത് തന്നെ എന്ന് വിചാരിച്ചു ഇരിക്കുന്ന ഒരു പാവം പെൺകുട്ടി . കോളേജ് തുറന്ന ആദ്യ ദിവസം എല്ലാം പഠിക്കണം ഒരു വിഷയത്തിനും തോല്കരുത് എന്ന വിചാരിച്ചു . ആദ്യ സെമെസ്റ്ററിൽ എല്ലാ ബ്രാഞ്ചും ഒരുമിച്ചാണ് ഇരുത്തിയത് ആദ്യ ദിവസം ആയത് കൊണ്ട് തന്നെ അധികം കൂട്ടുകാരെ കിട്ടില്ല . തന്നോടപ്പം സ്‌കൂളിൽ പഠിച്ച കുറച്ചു കുട്ടികളെ കണ്ടു .
ഗ്രാഫിക്സ് എന്ന പേപ്പർ അവൾക്ക് വളരെ പ്രയാസം എറിയതായി അവൾക്ക് തോന്നി . അവൾ അതിന് ട്യൂഷന് പോയി .തന്റെ കോളേജിൽ പഠിപ്പിക്കുന്ന ഒരു സർ തന്നെയാണ് ക്ലാസ് എടുക്കുന്നത് . അവിടെ വയ്ച്ചു ആ അവൾ കോളേജിലെ കുറച്ചു കുട്ടികളെ കണ്ടു . ആ ട്യൂഷൻ ക്ലാസ്സിലെ ഏക കൂട്ടുകാരി നീന ആയിരുന്നു ,നീനയെ കാണാൻ അവൾ ഇടയ്ക്കിടെ ക്ലാസ്സിൽ പോകുമായിരുന്നു .അപ്പോൾ തന്നെ ഒരു പയ്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൾക്ക് അത് അറിയിലാരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി ഫസ്റ്റ് ആൻഡ് സെക്കന്റ് സെമസ്റ്റർ എക്സാം വന്നു . പരീക്ഷയുടെ ടെൻഷൻ ഒകെ ഉണ്ടായിരുന്നു . ചില പരീക്ഷകൾ സ്വാഭാവികമായും എളുപ്പം ചിലത് നല്ല കട്ട തേപ്പ് .
അങ്ങനെ പരീക്ഷ എല്ലാം അവസാനിച്ചു മൂന്നാം സെമസ്റ്റർ തുടങ്ങി . പഴയ കുറച്ചു കൂട്ടുകാർ പോയി .പുതിയ കൂട്ടുകാർ വന്നു . നീനയുടെ ക്ലാസ്സിൽ പഠിച്ച ചില കുട്ടികൾ ഇവളുടെ ക്ലാസ്സിൽ വന്നു .അവരുമായി ശ്രേയ പെട്ടന്ന് തന്നെ കൂട്ടുകാർ ആയി .ക്ലാസ് വളരെ വൈകി ആണ് തുടങ്ങിയത് കൊണ്ട് ടീച്ചർമാർ പോർഷൻ തീർക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു . അങ്ങനെ തന്റെ യഥാർത്ഥ ബ്രാഞ്ചിന്റെ കോർ സബ്ജക്ട് ശ്രേയ പഠിച്ചു തുടങ്ങി അതിനിടക്ക് സെമസ്റ്റർ ഒന്നിന്റെ റിസൾട്ട് വന്നു അത്യാവശ്യം നല്ല മാർക്ക് വാങ്ങി പാസ്സായി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സെമസ്റ്റർ മൂന്നിന്റെ പരീക്ഷകൾ വന്നു . ഉച്ചക്ക് ആയിരുന്നു എക്സാം . വൈകിട്ട് എക്സാം കഴിഞ്ഞു പരീക്ഷയെ പറ്റി അവലോകനം ചെയ്ത് കൊണ്ട് ഇരുന്നപ്പോൾ ആണ് നീനയുടെ കൂട്ടുകാരിയുടെ അടുത്ത് ആ പയ്യൻ വരുന്നത് . അവൾ ആദ്യം ഒന്നും മൈൻഡ് ചെയ്തില്ല
ഒന്ന് രണ്ടു പരീക്ഷകൾ കഴിഞ്ഞപ്പോൾ അവൾ അവനോട് മിണ്ടാൻ തുടങ്ങി . നല്ല സുഹൃത്തുക്കൾ ആയി മാറി .
നാലാം സെമസ്റ്റർ എത്തി . എന്നും വരുന്നപോലെ ക്ലാസ്സ് കേൾക്കുന്നു പോകുന്നു . അവരുടെ സൗഹൃദം വളർന്നു കൊണ്ടേ ഇരുന്നു . അവന്റെ assignment അവൾ എഴുതി കൊടുക്കുമായിരുന്നു . അങ്ങനെ പരീക്ഷ വന്നു...... മൂന്നാം സെമെസ്റ്ററിന്റെ റിസൾട്ട് വന്നു . ഇത്തവണ അവൾ ഒരു വിഷയത്തിന് പൊട്ടി . അവൾ സങ്കടത്തിൽ ആയി .അപ്പോൾ അവൻ ആശ്വസിപ്പിച്ചു
അങ്ങനെ അഞ്ചാം സെമസ്റ്റർ എത്തി വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല . സ്റ്റഡി ടൂർ വന്നു അവൾ പോയി സ്റ്റഡി ടൂർ കഴിഞ്ഞു ഒരു മാസത്തിനു ശേഷം ആയിരുന്നു അവന്റെ ചേച്ചിടെ കല്യാണം . അവളെ അവൻ ക്ഷണിച്ചു . അവൾ പോയി പരീക്ഷ റിസൾട്ട് മാറി മാറി വന്നു
ആറാം സെമസ്റ്റർ അങ്ങനെ എത്തി . ആറാം സെമെസ്റ്ററിന്റെ തുടക്കത്തിൽ ആയിരുന്നു അവളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണം അങ്ങനെ അവൾ അതിനും പോയി അവനും ഒപ്പം ഉണ്ടായിരുന്നു .പരീക്ഷ റിസൾട്ട് മാറി മാറി വന്നു
ഏഴും എട്ടും സെമസ്റ്റർ പ്രൊജക്റ്റ് സെമിനാർ എന്നിവയുടെ തിരക്കായിരുന്നു ഇവൾ . അത് കൊണ്ട് തന്നെ അവർക്കിടയിലെ സൗഹൃദം കുറച്ചു കുറഞ്ഞു . സംസാരിക്കുന്നത് കുറവ്
എട്ടാം സെമെസ്റ്ററിൽ പ്രോജക്ടിന്റെ ഫൈനൽ സബ്മിസ്ഷൻ ഒകെ ആയി ആകെ തിരക്ക് .അതിനിടക്ക് കോളേജ് ഫെസ്റ്റ് . അവന്റെ പ്രോഗ്രാം കാണാൻ അവൾ മുമ്പിൽ ഉണ്ടായിരുന്നു
അങ്ങനെ കോളേജ് അവസാനിച്ചു . ഇനി എന്ത് എന്ന് ആലോചിച്ചു . അവൾ അങ്ങനെ ബാങ്ക് കോച്ചിങ് പോകാൻ തീരുമാനിച്ചു അവന്റെ ചേച്ചി പണ്ട് പഠിച്ച സ്ഥാപനത്തിൽ തന്നെ പോയി . പക്ഷേ അവിടെന്നു രണ്ടു തവണ ഭക്ഷ്യ വിഷബാധ വന്നപ്പോൾ അവൾ സ്വന്തം സ്ഥലത്തേക്ക് അവൾ തിരിച്ചു വന്നു
എന്നിട്ട് സ്വന്തം സ്ഥലത്തു പോയി .ഒരിക്കൽ പേഴ്‌സ് എടുക്കാൻ മറന്നപ്പോൾ അവൾ അവനെ വിളിച്ചു. പിന്നീട് അവൻ അവളെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു
അവരുടെ സൗഹൃദം വളർന്നു വന്നു . അവൾക്ക് ജോലിയും കിട്ടി . അവനു അതാവശ്യം ബക്കപേപ്പർ ഉള്ളത് കൊണ്ട് അവൻ അത് എഴുതി . പിന്നീട് അവനു ഒരു സഹകരണ ബാങ്കിൽ ജോലി കിട്ടി .
അവനു കല്യാണം ആലോചിച്ചപ്പോൾ ഇവളുടെ സമയവും ജനനത്തീയതി കൊടുത്തു .പക്ഷേ എന്ത് കൊണ്ടോ അത് ചേർന്നില്ല
അവർക്ക് രണ്ടു പേർക്കും കല്യാണ ആലോചന തകൃതി ആയി നടക്കുണ്ടായിരുന്നു . അവൻ അവളോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞു . അങ്ങനെ അവർ ഇഷ്ടത്തിൽ ആയി
ശ്രേയക്ക് പിന്നീട് ഒരു കല്യാണ ആലോചന നടക്കും എന്ന് ആയപ്പോൾ അവൻ അവന്റെ വീട്ടിൽ പറയുകയും അവന്റെ വീട്ടുകാർ എതിർത്തു . ചേരില്ല എന്ന് പറഞ്ഞു . ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും ജീവിതത്തിൽ എന്ന് പറഞ്ഞു
അവർ അപ്പോഴും പ്രേമിച്ചു കൊണ്ട് ഇരുന്നു . അവൻ അവന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല .. അപ്പോഴേക്കും എല്ലാം കൈ വിട്ട് പോയി അവനു ഒരു കല്യാണ ആലോചന ചേർന്ന് വന്നു . ശ്രേയക്ക് ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല
അവൾ തന്റെ സ്ഥലത്തു നിന്നും സ്ഥലം മാറ്റം വാങ്ങി വേറെ ജില്ലയിൽ പോയി . അവനെ ഒരിക്കലും കാണണ്ട എന്ന രീതിയിൽ .തനിക്ക് ഒരു വൈവാഹിക ജീവിതം വേണ്ട എന്ന രീതിയിൽ തന്റെ 20 മക്കളുടെ പോറ്റമ്മയായി ഇന്നും ശ്രേയ കഴിയുകയാണ്
Comments
Post a Comment