ഓർമ്മ
തന്റെ ജോലി ഭാരത്തിന്റെ ക്ഷീണം തീർക്കാൻ ശനിയാഴ്ചയും ഞായറാഴ്ചയും ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ തന്റെ ഇഷ്ട വിനോദമായ നിദ്രയിൽ ആഴ്ന്നിറങ്ങുന്ന സമയത്ത് നിലക്കാതെ ഫോൺ ബെൽ അടിക്കുന്നത് ജനനി കേട്ടു .ഉറക്കത്തിന്റെ ആഴത്തിൽ അവൾ ആദ്യത്തെ മൂന്ന് കോളുകൾ എടുത്തില്ല നാലാമത്തെ കോളിൽ തന്റെ ഫോൺ എടുത്തു .ഒരു പഴയ സുഹൃത്ത് ആണ് കോളിൽ അവൾ ഒന്ന് അമ്പരന്നു . കോൾ എടുത്തപ്പോളെക്കും ആ ദുഃഖ വാർത്ത അവൾ അറിഞ്ഞു .താൻ ഓർക്കാൻ ഇഷ്ടപെടാത്ത തന്റെ ഭൂതകാലത്തിന്റെ ഓർമ്മയിലേക്ക് ഒരു നിമിഷം അവൾ പോയി . മൂന്ന് വർഷത്തിന് ശേഷം എല്ലാവരിൽ നിന്നും ഒളിച്ചു കഴിയുന്ന അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു . അവൾക്ക് ട്രെയിൻ ടിക്കറ്റ് എങ്ങനെയോ കിട്ടി . അങ്ങനെ അവൾ നാട്ടിലേക്ക് ഉള്ള ട്രെയിൻ കയറി . അവൾ ആകെ അസ്വസ്ഥ ആയിരുന്നു . ഒരു സ്റ്റേഷൻ എത്തിയപ്പോൾ തന്റെ എതിർവശത്തെ സീറ്റിൽ ഒരു പെൺകുട്ടി വന്നിരുന്നു .താൻ മറന്നുപോയ ഒരു മുഖം പോലെ തോന്നി . ആ കുട്ടിയുടെ ഫോണിൽ ആരോ നിരന്തരം വിളിക്കുണ്ടാരുന്നു .ആ കുട്ടിയുടെ ശബ്ദം താൻ എവിടെയോ കേട്ടിട്ട് ഉള്ളത് പോലെ അവൾക്ക് തോന്നി.എവിടെയോ മറന്ന ശബ്ദം............
TO be continued ........
Waiting....
ReplyDelete