പ്രണയം
പ്രണയിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ..... ഏതൊരു പ്രായത്തിലും തോന്നുന്ന ഒരു വികാരം ആണ് പ്രണയം .കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ .പണ്ടത്തെ ജനറേഷനും ഇന്നത്തെ ജനറേഷനും പ്രണയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവർ ആണ് .ഇന്നത്തെ കാലത്ത് ആണ് " തേപ്പ് " എന്ന പദം ഏറ്റവും കൂടുതൽ ആയി കാണുന്നത് . അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകൾ ആണ്
ഇപ്പോഴത്തെ കാലത്ത് ട്രൂ ലവ് എന്ന് ഉണ്ടോ എന്നും സംശയം ആണ് . ഒരു തരം infatuation ആണ് . ഒന്നോ രണ്ടോ മാസം കഴിഞ്ഞു അടുത്ത ആളിനെ നോക്കുക അല്ലെങ്കിൽ സ്നേഹിക്കുന്ന ആളിന്റെ സ്റ്റാറ്റസ് നോക്കി പ്രണയിക്കുക അല്ലെങ്കിൽ എത്രത്തോളം പാർട്ണറെ ഉപയോഗിക്കാമോ അത്രത്തോളം ഉപയോഗിച്ചിട്ട് കളയുക
ഇന്നത്തെ ജനറേഷൻ ഇങ്ങനെ ഒകെ ആണ് നടക്കുന്നത് . സത്യസന്ധമായി പ്രണയിച്ചിട്ടും നമ്മളെ ഒഴിവാക്കി വിടുന്നത് വളരെ വേദനാജനകമായ കാര്യം ആണ് . മറ്റേ ആളുടെ മാനസികാവസ്ഥ എന്താകും എന്ന് അറിയുന്നില്ല . എന്നിട്ട് വേറെ ആളിനെ തേടി പോകുക . എന്നിട്ട് തേപ്പ് എന്ന് പേരും
അന്നും ഇന്നും സത്യസന്ധമായ പ്രണയങ്ങൾ ഉണ്ട് . ചില പ്രണയങ്ങൾ അത് വിവാഹത്തിൽ കലാശിക്കും .ചിലത് കലാശിക്കില്ല .അത് ദൈവവിധി എന്ന് പറയാം . പ്രണയം എന്നും നിലൽക്കും . അതിനു അന്തമില്ല
Comments
Post a Comment