ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്
വളരെ വിഷമത്തോടെ ആണ് ഞാൻ ഇത് എഴുതുന്നത് . ഓരോ മാതാപിതാക്കളും തന്റെ പെൺകുട്ടികളെ ഒരു വീട്ടിൽ കല്യാണം കഴിപ്പിച്ചു അയക്കുമ്പോൾ അവർക്ക് ഒരു വിശ്വാസം ഉണ്ട് തന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കും എന്ന് .ആ വിശ്വാസത്തെ തകർക്കുന്നത് അത്യധികം വേദന ജനകമായ കാര്യമാണ് .തന്റെ കുട്ടിക്ക് ഒരു കുറവും ഉണ്ടാകരുത് എന്ന വിശ്വാസത്തിൽ ആണ് സ്ത്രീധനം ആയി പൊന്നും മറ്റുവസ്തുക്കളും കൊടുക്കുന്നത് .പക്ഷേ സംഭവിക്കുന്നത് മറ്റൊന്ന് ആണ് .മനുഷ്യന്റെ ഏറ്റവും പൈശാചികമായ മുഖങ്ങൾ ആണ് കാണാൻ കഴിയുന്നത് .
പണത്തോട് ഉള്ള ആർത്തി കൊണ്ട് പലതും ചെയ്തു പോകുന്നു . ഇങ്ങനെ ഒകെ ചെയ്യുമ്പോൾ അവൻ സ്വയം താഴ്ന്നു പോകുന്നു എന്ന് അവൻ അറിയുന്നില്ല .ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കി അവളെ പഠിപ്പിച്ചു കല്യാണം കഴിപ്പിക്കുമ്പോൾ അവളുടെ മാതാപിതാക്കൾക്ക് അവൾക്ക് വേണ്ടി ചിലവാക്കുന്ന അത്രയും പണം തന്നെ ആണ് ഒരു ആൺക്കുട്ടിക്കും വരുന്നത് .അതിൽ വലുപ്പച്ചെറുപ്പം ഇല്ല . ഒരു ആയുസ് മൊത്തം ചോര നീരാക്കിയ പണം ആയിരിക്കും അവർ നൽക്കുന്നത്
ഒരു അനുഭവം എനിക്ക് ഉണ്ട് . എനിക്ക് ഇപ്പോഴും കല്യാണം നോക്കി കൊണ്ട് ഇരിക്കുകയാണ് . മാന്യമായ ജോലി ഉള്ള ആളുടെ നക്ഷത്രം എനിക്ക് ചേരും .അങ്ങനെ അവരോട് താൽപര്യം ഉണ്ടെകിൽ എന്റെ അച്ഛൻ നോക്കാൻ പറഞ്ഞു.പക്ഷേ ആദ്യം ഈ പയ്യന്റെ വീട്ടിലെ മുതിർന്ന ആൾചോദിച്ചത് എത്ര കൊടുക്കും എന്നാണ് . ഇങ്ങനെ ചിന്താഗതി ഉള്ളവർ ഇപ്പോഴും ഉണ്ട് . എന്റെ അച്ഛൻ പിന്നെ അദ്ദേഹത്തോട് സംസാരിക്കാൻ പോയില്ല .
ശരിക്കും പറഞ്ഞ ഒരു കല്യാണത്തിന് സ്ത്രീധനത്തിന്റെ ആവശ്യം ഉണ്ടോ ??? സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണ് എന്ന് അറിഞ്ഞിട്ടും ഇപ്പോഴും ചെയ്യുന്ന സമൂഹമാണ് നമ്മുക്ക് ഉള്ളത് .ഞാൻ എന്റെ മോളെ ഇത്ര കൊടുത്ത് ആണ് അയച്ചത് എന്ന് ഓരോ മാതാപിതാക്കൾ പറയുമ്പോൾ അവിടെ അവരുടെ സ്റ്റാറ്റസ് ഉയർത്താൻ ആണ് ശ്രമിക്കുന്നത് . ഒരു സ്റ്റാറ്റസിന്റെ പ്രശ്നം ആയി കഴിഞ്ഞു ഈ സ്ത്രീധനം
ഒരു പെൺകുട്ടിയുടെ കല്യാണം ഉറപ്പിക്കുമ്പോൾ അവളുടെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ചെക്കൻ വീട്ടുകാർ പ്രതീക്ഷിക്കുന്നത് സ്ത്രീധനം ആണ് .അത് ഇപ്പോൾ സ്നേഹിച്ചു വിവാഹം കഴിച്ചവർ ആകട്ടെ അല്ലെങ്കിൽ മാതാപിതാക്കൾ കണ്ടെത്തുന്ന ആൾ ആയിക്കൊള്ളട്ടെ .
ഒരു പെൺകുട്ടിയുടെ പഠനം കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിച്ചു അയക്കുക അല്ല വേണ്ടത് . അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത ആകണം .നാട്ടുകാർ എന്ത് പറയും എന്ന് മാതാപിതാക്കൾ ചിന്തിക്കും എന്ന ഭയം ആണ് ഉള്ളത് . നമ്മുടെ കുട്ടിയുടെ ഭാവി ആണ് വലുത് . നാട്ടുകാരുടെ ചിലവിൽ അല്ല സ്വന്തം മകൾ കഴിയുന്നതെന്ന് എന്ന ചിന്ത മാതാപിതാക്കൾക്കും വരണം
അതുപോലെ മാറേണ്ട ഒരു കാര്യം ആണ് ഭതൃവീട്ടിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ സ്വന്തം വീട്ടിൽ പെൺകുട്ടികൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നത് തടസം ആകുന്നത് ഈ നാട്ടുകാർ തന്നെ ആണ് . ഈ സമൂഹം തന്നെ ആണ് പെൺകുട്ടികളെ ഇതിൽ നിന്നും ഉൾവലിക്കുന്നത് . ഈ സമൂഹത്തോട് നമ്മുക്ക് പ്രതിബദ്ധത ഉണ്ട് . പക്ഷേ നമ്മുക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നത് നമ്മുടെ മാതാപിതാക്കൾ ആണ് .നമ്മുക്ക് ഒരു പ്രശ്നം വരുമ്പോൾ നാട്ടുകാർ കൂട്ട് നിൽക്കില്ല . അവർ കുറ്റപ്പെടുത്തുവാൻ മാത്രമേ നോക്കു .നമ്മുക്ക് നാട്ടുകാർ എന്ത് പറയുന്നു എന്ന് നോക്കേണ്ട ആവശ്യം ഇല്ല
അതുപോലെ തന്നെ ആണ് "സ്ത്രീ ആണ് എപ്പോഴും സഹിക്കുക ക്ഷമിക്കുക " എന്ന വാചകം . അത് അലങ്കാരികാരികമായി ഉപയോഗിക്കാൻ പറ്റിയ വാചകം ആണ് . എപ്പോഴും സഹിക്കുക ക്ഷമിക്കേണ്ട കാര്യം ഇല്ല . എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ നേരിടുക തന്നെ ചെയ്യണം .അത് മറ്റുള്ളവരെ അറിയിക്കുക തന്നെ ചെയ്യണം . എന്റെ കുട്ടിയുടെ ഭാവി പോയി എന്ന് ചിന്താഗതി മാറ്റണം . ഇനി ബന്ധം പിരിഞ്ഞാൽ എന്റെ കുട്ടിയുടെ ഭാവി . സമൂഹം എന്ത് പറയും അതൊക്കെ കൊണ്ടാണ് സ്വന്തം മാതാപിതാക്കളെ അവളെ സഹിച്ചും ക്ഷമിച്ചും അവിടെ തന്നെ നിൽക്കുവാൻ പറയുന്നത് . അങ്ങനെ ഉള്ള ചിന്താഗതി മാറണം . എന്നാലേ ഇങ്ങനെ ഉള്ള സംഭവവികാസങ്ങൾക്ക് കുറഞ്ഞു വരൂ
നമ്മുടെ സമൂഹമാണ് മാറേണ്ടിരിക്കുന്നത് . സ്ത്രീധനം പൂർണമായും നിരോധക്കാൻ നിയമം വരണം . അത് ഉടനെ ഒന്നും വരില്ല . എന്നാലും ഭാവിൽ മാറ്റങ്ങൾ വരണം . ഇല്ലെങ്കിൽ ഇനിയും ഉത്രയും വിസ്മയയും ജനിക്കും
❤️
ReplyDeleteWell said 👍
ReplyDeleteThank u
Deleteകിടു 🙌
ReplyDeleteThank u
Delete👍👍
ReplyDelete👍👌👌
ReplyDeleteThank u
Delete👍👍🔥
ReplyDeleteWell Said.. 👍👍
ReplyDelete