ജോലിയും ജീവിതവും
ഞാൻ ഉൾപ്പെടെ പലരും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർ ആണ് .ചിലർ ബാങ്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ചിലർ കേന്ദ്ര സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു . ചിലർ കേരള സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു .വേറെ ചിലരാകട്ടെ എല്ലാം നോക്കുന്നു . എന്തെങ്കിലും മതി എന്ന മട്ടിൽ . വേറെ ചിലർ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി എടുക്കുന്നു .വേറെ ചിലർ സ്വന്തം നിലയ്ക്ക് ബിസിനെസ്സ് ചെയ്യുന്നു ഒരു യൂത്തിനെ സംബന്ധിച്ചെടുത്തോളം ഒരു ജോലി അത്യാവശ്യം ആണ് .അച്ഛനമ്മമാരെ ആശ്രയിച്ചാണ് നമ്മൾ കഴിയുന്നത് . ഒരു ആൺകുട്ടിയെസംബന്ധിച്ചെടുത്തോളം അതൊരു ടാസ്ക് ആണ് . ഒരു പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം അവൾക്ക് ടാസ്ക് ആണ് എന്നാൽ ടാസ്ക് അല്ല . കാരണം കല്യാണം കഴിഞ്ഞാൽ ജോലി വീട്ടുകാര്യം ഒക്കെ നോക്കി നടത്തുവാൻ പറ്റില്ല . ഇതൊരു കൂട്ടരുടെ ചിന്താഗതി ആണ് ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു ജോലി ഉണ്ടെങ്കിൽ അവൾക്ക് / അവന് സ്വന്തം കാലിൽ നിക്കണം അത് ഗവെർന്മെന്റ് ജോലി ആയാലും പ്രൈവറ്റ് ജോലി ആയാലും . പ്രൈവറ്റ് ജോലി ചെയ്യുമ്പോൾ ചിലരുടെ ചിന്താഗതിൽ ഇങ്ങനെ ഈ കമ്പനിയിൽ ആണോ ജോലി ചെയ്യുന്നേ ശമ്പളം എത്ര കിട്ടും അത...