ശ്രേയ
പന്ത്രണ്ടാം ക്ലാസ് പഠനത്തിനു ശേഷം എഞ്ചിനീയറിംഗ് എൻട്രൻസ് റിസൾട്ട് വന്ന അടുത്ത ദിവസം തന്നെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ അഡ്‌മിഷൻ ശരിയായി . തന്റെ ഭാവി ഇത് തന്നെ എന്ന് വിചാരിച്ചു ഇരിക്കുന്ന ഒരു പാവം പെൺകുട്ടി . കോളേജ് തുറന്ന ആദ്യ ദിവസം എല്ലാം പഠിക്കണം ഒരു വിഷയത്തിനും തോല്കരുത് എന്ന വിചാരിച്ചു . ആദ്യ സെമെസ്റ്ററിൽ എല്ലാ ബ്രാഞ്ചും ഒരുമിച്ചാണ് ഇരുത്തിയത് ആദ്യ ദിവസം ആയത് കൊണ്ട് തന്നെ അധികം കൂട്ടുകാരെ കിട്ടില്ല . തന്നോടപ്പം സ്‌കൂളിൽ പഠിച്ച കുറച്ചു കുട്ടികളെ കണ്ടു . ഗ്രാഫിക്സ് എന്ന പേപ്പർ അവൾക്ക് വളരെ പ്രയാസം എറിയതായി അവൾക്ക് തോന്നി . അവൾ അതിന് ട്യൂഷന് പോയി .തന്റെ കോളേജിൽ പഠിപ്പിക്കുന്ന ഒരു സർ തന്നെയാണ് ക്ലാസ് എടുക്കുന്നത് . അവിടെ വയ്ച്ചു ആ അവൾ കോളേജിലെ കുറച്ചു കുട്ടികളെ കണ്ടു . ആ ട്യൂഷൻ ക്ലാസ്സിലെ ഏക കൂട്ടുകാരി നീന ആയിരുന്നു ,നീനയെ കാണാൻ അവൾ ഇടയ്ക്കിടെ ക്ലാസ്സിൽ പോകുമായിരുന്നു .അപ്പോൾ തന്നെ ഒരു പയ്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൾക്ക് അത് അറിയിലാരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി ഫസ്റ്റ് ആൻഡ് സെക്കന്റ് സെമസ്റ്റർ എക്സാം വന്നു . പരീക്ഷയുടെ ടെൻഷൻ ഒ...