ഓർമ്മ പാർട്ട് 3
തന്റെയും അവളുടെയും യാത്ര ഒരേ സ്ഥലത്തേക്ക് ആണെന്ന് ജനനി മനസ്സിലാക്കി . താൻ ജീവിതത്തിൽ മറക്കുവാൻ ആഗ്രഹിക്കുന്ന ആ വ്യക്തിയുടെ സഹോദരി ആണ് എന്ന് അവൾ മനസ്സിലാക്കി . അവൾ ആ പെൺകുട്ടിയോട് ചോദിച്ചു എങ്ങനെയാണ് ഏട്ടൻ മരിച്ചതെന്ന്?? . ആ പെൺകുട്ടി പറഞ്ഞു "ആക്സിഡന്റ് " . ഇത് കേട്ടപ്പോൾ അവളുടെ മുഖം പെട്ടെന്ന് വിളറി . താൻ ഏതോ നിമിഷത്തിൽ ഉള്ളിലെ സങ്കടത്തിൽ ഒരു നിമിഷം പ്രാർത്ഥിച്ചതാണ് ഈ കാര്യം . അവളുടെ മനസ്സിൽ ഭീതി വന്നു . തന്റെ പ്രാർത്ഥനയുടെ ഫലം ആണോ ഇത് എന്ന് ആ പെൺകുട്ടി പിന്നെയും പറഞ്ഞു " ജീവിതത്തിൽ തിരിച്ചു വരും എന്ന് കരുതിയതാണ് പക്ഷേ പെട്ടെന്ന് ആരോഗ്യ സ്ഥിതി മാറി ".ജനനി സങ്കടം ഉള്ളിൽ ഒതുക്കി . കുറച്ചു നേരം നിശ്ശബ്ദയായി ഒരു ദീർഘ ശ്വാസം എടുത്തിട്ട് പറഞ്ഞു "താനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് . കുറെ നാളുകൾ എടുത്തു അതിൽ നിന്നും മോചിത അകാൻ എന്ന് " ജനനി സീറ്റിൽ ചാരി ഇരുന്നു .തന്റെ കണ്ണുകൾ അടച്ചു . തന്റെ ഭൂതകാലത്തെ കുറിച്ച് ഓർത്തു .... TO BE CONTINUED.............................