ഇനിയും ഉത്ര -വിസ്‌മയമാർ ഉണ്ടാകരുത്
വളരെ വിഷമത്തോടെ ആണ് ഞാൻ ഇത് എഴുതുന്നത് . ഓരോ മാതാപിതാക്കളും തന്റെ പെൺകുട്ടികളെ ഒരു വീട്ടിൽ കല്യാണം കഴിപ്പിച്ചു അയക്കുമ്പോൾ അവർക്ക് ഒരു വിശ്വാസം ഉണ്ട് തന്റെ കുഞ്ഞിനെ പൊന്നു പോലെ നോക്കും എന്ന് .ആ വിശ്വാസത്തെ തകർക്കുന്നത് അത്യധികം വേദന ജനകമായ കാര്യമാണ് .തന്റെ കുട്ടിക്ക് ഒരു കുറവും ഉണ്ടാകരുത് എന്ന വിശ്വാസത്തിൽ ആണ് സ്ത്രീധനം ആയി പൊന്നും മറ്റുവസ്തുക്കളും കൊടുക്കുന്നത് .പക്ഷേ സംഭവിക്കുന്നത് മറ്റൊന്ന് ആണ് .മനുഷ്യന്റെ ഏറ്റവും പൈശാചികമായ മുഖങ്ങൾ ആണ് കാണാൻ കഴിയുന്നത് . പണത്തോട് ഉള്ള ആർത്തി കൊണ്ട് പലതും ചെയ്തു പോകുന്നു . ഇങ്ങനെ ഒകെ ചെയ്യുമ്പോൾ അവൻ സ്വയം താഴ്ന്നു പോകുന്നു എന്ന് അവൻ അറിയുന്നില്ല .ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കി അവളെ പഠിപ്പിച്ചു കല്യാണം കഴിപ്പിക്കുമ്പോൾ അവളുടെ മാതാപിതാക്കൾക്ക് അവൾക്ക് വേണ്ടി ചിലവാക്കുന്ന അത്രയും പണം തന്നെ ആണ് ഒരു ആൺക്കുട്ടിക്കും വരുന്നത് .അതിൽ വലുപ്പച്ചെറുപ്പം ഇല്ല . ഒരു ആയുസ് മൊത്തം ചോര നീരാക്കിയ പണം ആയിരിക്കും അവർ നൽക്കുന്നത് ഒരു അനുഭവം എനിക്ക് ഉണ്ട് . എനിക്ക് ഇപ്പോഴും കല്യാണം നോക്കി കൊണ്ട് ഇരിക്കുകയാണ് ....